This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക്

Kruger National Park

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ദേശീയോദ്യാനം. ദക്ഷിണാഫ്രിക്കയുടെ വടക്കു-കിഴക്കന്‍ മേഖലയില്‍ ലിംപോപോ, മുംമാലങ്കാ പ്രവിശ്യകളിലായി 19,485 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം 1898-ലാണ് നിലവില്‍ വന്നത്. 1926-ലാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റും രാഷ്ട്രശില്പിയുമായ പോള്‍ ക്രൂഗറോടുള്ള (1825-1904) ബഹുമാനാര്‍ഥം ഈ ഉദ്യാനത്തിന് ഇദ്ദേഹത്തിന്റെ പേരു ലഭിച്ചത്. ഷുക്കുസയാണ് ക്രൂഗര്‍ ദേശീയോദ്യാനത്തിന്റെ തലസ്ഥാനകേന്ദ്രം. കുന്നുകളും ഹരിതാഭമായ പ്രദേശങ്ങളും 5,000 മൈല്‍ ദൂരമുള്ള ചെമ്മണ്‍ പാതകളുമുള്ളതാണ് ഈ ഉദ്യാനം. വിരളമായ ഒട്ടനവധി സസ്യജന്തുജാലങ്ങള്‍കൊണ്ട് സമൃദ്ധമായ ഇവിടെ ആന, സിംഹം, കടുവ, പുള്ളിപ്പുലി, കാള, കാണ്ടാമൃഗം, വരയന്‍കുതിര തുടങ്ങിയ വന്യമൃഗങ്ങള്‍ സ്വൈരവിഹാരം നടത്തിവരുന്നു. ആറ് ചെറിയ നദികള്‍ ഇതിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും വേനല്‍ക്കാലത്ത് വരള്‍ച്ച അനുഭവപ്പെടാറുണ്ട്. 2002-ല്‍ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിനെ മൊസാംമ്പക്കിലെ ലിംപോപോ ഉദ്യാനവും സിംബാബ്വേയിലെ ഗൊണാറേസു ദേശീയോദ്യാനവുമായി കൂട്ടിച്ചേര്‍ത്ത് ആഫ്രിക്കയിലെ ഏറ്റവും വലിയ 'ഗെയിം' പാര്‍ക്കായ ഗ്രേറ്റ് ലിംപോപോട്രാന്‍സ് ഫ്രജീയള്‍ പാര്‍ക്കിനു രൂപം നല്‍കിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍